Orthodontics
Dental Aligners
We have two well experienced Orthodontist ,they are well qualified and well traiend under one of the best institution and Best Profesors in india,Bapuji Dental college Davanger,and Government Dental College Trivandrum
They both where Profesors in Orthodontics In Bapuji Dental College and AL-Azar Dental College
Orthodontics is a dental specialty focused on aligning your bite and straightening your teeth. You might need to see an orthodontist if you have crooked, overlapped, twisted or gapped teeth. Common orthodontic treatments include traditional braces, clear aligners and removable retainers
ഓർത്തോഡോൺടിക്സ്
ദന്തശാസ്ത്രത്തിന്റെ ഒരു പ്രധാനപ്പെട്ട ശാഖയാണ് ഓർത്തോഡോണ്ടിക്സ് ഇംഗ്ലീഷ്: Orthodontics. ഡന്റിസ്ട്രിയുടെ ആദ്യത്തെ സ്പെഷ്യൽറ്റി ശാഖയാണിത്. എഡ്വേർഡ് ഹാർട്ട്ലി ആംഗിൾ ആണ് ഈ ശാഖയുടെ പിതാവ് എന്നറിയപ്പെടുന്നത്.
മുഖവൈകൃതത്തിനു കാരണമായ ക്രമം തെറ്റിയ പല്ലുകൾ, താടിയെല്ലുകളുടെ പരസ്പരബന്ധത്തിലുണ്ടാകുന്ന അപാകതകൾ എന്നിവയുടെ ചികിത്സ. പല്ലുകൾക്ക് ക്രമമായി നില്ക്കാൻ ഇടം ഉണ്ടാക്കി പ്രത്യേക ഉപകരണങ്ങൾക്കൊണ്ട് നേരിയ ബലം പ്രയോഗിച്ച് ക്രമേണ ദന്തങ്ങൾ ക്രമീകരിക്കുന്നു. നേർത്ത ഉരുക്കു കമ്പികളോ മറ്റു ലോഹസങ്കരങ്ങളോ കൊണ്ടുണ്ടാക്കിയ തന്തുക്കളാണ് നേരിയ ബലം ചെലുത്തുവാൻ ഉപയോഗിക്കുന്നത്. ഇത്തരം ഉപകരണങ്ങൾ ഇളക്കിമാറ്റാനാവുന്നവയോ ദന്തവുമായി സ്ഥിരമായി ബന്ധിച്ചിരിക്കുന്നവയോ ആകാം. രണ്ടാമത്തെ വിഭാഗം കൂടുതൽ ഫലപ്രദമായി കണ്ടുവരുന്നു. ഇതിനായി ബാൻഡുകൾ, ബ്രാക്കറ്റുകൾ, ട്യൂബുകൾ തുടങ്ങിയവ കോംപസിറ്റ് റെസിനോ ഗ്ലാസ് അയണോമറ്റോ ഉപയോഗിച്ച് പല്ലിനോട് ചേർത്തുറപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു ദീർഘകാല ചികിത്സയാണ്. താടിയെല്ലുകളുടെ അപാകത വളരെ ഗണ്യമാണെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്.